എഡിറ്റര്‍
എഡിറ്റര്‍
സുബി മാലി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി സി.ബി.ഐ
എഡിറ്റര്‍
Wednesday 23rd January 2013 12:40am

കൊച്ചി: ആയുധ സാമഗ്രി അഴിമതിക്കേസില്‍ കേന്ദ്ര പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുബി മാലി ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സി.ബി.ഐ കോടതിയില്‍ ആരോപിച്ചു.

Ads By Google

മുംബൈയിലെ സുബിഷി ഇംപെക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ സുബി രഞ്ജിത്ത് മാലിയെ പ്രതിയാക്കി പ്രത്യേക കോടതിയില്‍ നല്‍കിയിട്ടുള്ള പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈയില്‍ വാഹനങ്ങള്‍ക്കുള്ള സ്‌പെയര്‍പാര്‍ട്ടുകളും ലൈറ്റുകളും വിതരണം ചെയ്യുന്ന സ്ഥാപനമാണ് സുബിഷി ഇംപെക്‌സ്. എന്നാല്‍ അതിന്റെ എം.ഡി.യായ സുബി മാലി ടാങ്കുകള്‍ക്കുള്ള സ്‌പെയര്‍പാര്‍ട്ട് വിതരണത്തിലെ ഇടനിലക്കാരിയായി രംഗത്തുവന്നു.

ഡോ. ഷാനവാസുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളതിനാല്‍ ആവടിയിലെ ടാങ്ക് നിര്‍മാണ ഫാക്ടറി ഉദ്യോഗസ്ഥരുമായി അടുത്ത സുഹൃദ് ബന്ധം ഉണ്ടായിരുന്നതായി സിബിഐ ആരോപിച്ചു. പ്രസ്തുത ഉദ്യോഗസ്ഥര്‍ വഴി ഔദ്യോഗിക രഹസ്യങ്ങള്‍ സുബി മാലി ചോര്‍ത്തിയിട്ടുണ്ടെന്ന് സി.ബി.ഐ ആരോപിച്ചു.

ആവടി ഫാക്ടറിയില്‍ സ്‌പെയര്‍പാര്‍ട്ട് നല്‍കുന്നിനായി മറ്റൊരു സ്ഥാപനം നല്‍കിയിരുന്ന ഏറ്റവും കുറഞ്ഞ ടെന്‍ഡറാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുബി മാലി ചോര്‍ത്തിയെടുത്തത്. ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിന് സുബി മാലിക്കും ആവടി ഫാക്ടറിയിലെ ഉദ്യോഗസ്ഥര്‍ക്കും എതിരെ സി.ബി.ഐ കേസ് എടുത്തിട്ടുണ്ട്.

ആവടി ഫാക്ടറിയില്‍ കരസേനയ്ക്ക് വേണ്ടിയുള്ള ടാങ്കുകളാണ് നിര്‍മിക്കുന്നത്. ടാങ്കുകള്‍ക്ക് ആവശ്യമായ സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കാന്‍ കരാറില്‍ ഏര്‍പ്പെട്ടത് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. അഴിമതി ആരോപണം വെളിച്ചത്തുവന്ന ഘട്ടത്തില്‍ സ്ഥാപനത്തിന്റെ എം.ഡി. പദവിയില്‍ നിന്ന് ഡോ. ഷാനവാസിനെ സംസ്ഥാന സര്‍ക്കാര്‍ നീക്കി.

തൃശ്ശൂരിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷാനവാസ്, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ എ. വല്‍സന്‍ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആവടിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ ഉദ്യോഗസ്ഥരും പ്രതികളാണെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ സിബിഐ പറഞ്ഞിട്ടുണ്ട്.

ആവടി ഫാക്ടറിയില്‍ സ്‌പെയര്‍പാര്‍ട്ട് നല്‍കുന്നിനായി മറ്റൊരു സ്ഥാപനം നല്‍കിയിരുന്ന ഏറ്റവും കുറഞ്ഞ ടെന്‍ഡറാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുബി മാലി ചോര്‍ത്തിയെടുത്തത്. ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിന് സുബി മാലിക്കും ആവടി ഫാക്ടറിയിലെ ഉദ്യോഗസ്ഥര്‍ക്കും എതിരെ സിബിഐ കേസ് എടുത്തിട്ടുണ്ട്.

കുറഞ്ഞ ടെന്‍ഡറിനെക്കാള്‍ അറുപത് ശതമാനം കൂടിയ നിരക്കിലുള്ള പുതിയ ടെന്‍ഡര്‍ നല്‍കിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് സിബിഐ ആരോപിക്കുന്നു.

കുറഞ്ഞ ടെന്‍ഡര്‍ റദ്ദാക്കിക്കിട്ടാന്‍ തനിക്ക് ഉദ്യോഗസ്ഥരില്‍ വന്‍ സ്വാധീനം ചെലുത്തേണ്ടിവന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള ഇമെയിലാണ് വത്സന് ഈയിടെ സുബി മാലി അയച്ചിരുന്നത്. ഇക്കഴിഞ്ഞ വര്‍ഷം ജനവരി മുതല്‍ക്കാണ് സുബി മാലിയും ഡോ. ഷാനവാസും ബന്ധപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സിബിഐ പറയുന്നു.

ഇന്നലെ മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ സുബി മാലിയെ കൊച്ചി സിബിഐ ഓഫീസില്‍ വെച്ച് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് അറിയുന്നത്.

Advertisement