എഡിറ്റര്‍
എഡിറ്റര്‍
കോതമംഗലം തൃക്കരിയൂര്‍ മഹാശിവക്ഷേത്രത്തില്‍ ജീവനക്കാരുടെ കാണിക്ക മോഷണം
എഡിറ്റര്‍
Wednesday 20th February 2013 11:47am

കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള കോതമംഗലം തൃക്കരിയൂര്‍ മഹാശിവക്ഷേത്രത്തില്‍ ജീവനക്കാരുടെ കാണിക്കമോഷണം.

കാണിക്ക എണ്ണുന്നതിനിടെ ക്ഷേത്രം വാച്ചറും, കാരായ്മ ജീവനക്കാരനും മോഷണം നടത്തുന്ന ദൃശ്യമാണ് ഇന്ത്യാവിഷന്‍ പുറത്തുവിട്ടത്.

Ads By Google

ഊട്ടുപുരയില്‍ ഇരുന്നാണ് മാസത്തിലൊരിക്കല്‍ ക്ഷേത്രം ജീവനക്കാര്‍ ദേവസ്വത്തിന്റെ യാതൊരു മാനദണ്ഡവും പാലിക്കാതെ കാണിക്ക എണ്ണുന്നത്.

പണം എണ്ണുന്നതിനിടെ വലിയ നോട്ടുകെട്ടുകള്‍ ജീവനക്കാരായ കാരായ്മ ജീവനക്കാരന്‍ ആനന്ദരാജന്‍, മാവേലിക്കര സ്വദേശി അശോകന്‍ എന്നിവര്‍ മടിക്കുത്തില്‍ തിരുകി കടത്തുന്ന ദൃശ്യമാണ് ചാനല്‍ പുറത്തുവിട്ടത്. ദേവസ്വത്തിന് കീഴിലുള്ള തൃക്കാരിയൂര്‍ ക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രമാണ് ഇത്.

തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഈ ക്ഷേത്രം സാമ്പത്തികമായി വന്‍ വരുമാനമുള്ള ക്ഷേത്രമാണിത്. മാസത്തിലൊരിക്കലാണ് ഇവിടെ കാണിക്കയെണ്ണുന്നത്.

ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തില്‍ കാണിക്ക എണ്ണുമ്പോള്‍ ദേവസ്വം അസിസ്റ്റന്‍ഡ് കമ്മീഷണറുടെ സാന്നിധ്യമുണ്ടായിരിക്കണമെന്നും, കൂടാതെ കാണിക്കയെണ്ണുന്നതിനിടെ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയും നടത്തണമെന്നാണ് നിയമം. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു മാനദണ്ഡവും ഇവിടെ പാലിക്കാറില്ല.

ഇവിടെ നടന്ന മോഷണത്തിന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഉത്തരം പറയേണ്ടി വരുമെന്നാണ് ഭക്തര്‍ പറയുന്നത്. കൂടാതെ കാണിക്കയെണ്ണുന്നതിന് മുമ്പ് നോട്ടീസിലൂടെ ഇക്കാര്യം ഭക്തജനങ്ങളെയും ക്ഷേത്ര കമ്മറ്റിയെയും ദേവസ്വം അസിസ്റ്റന്‍ കമ്മീഷണറെയും മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

എന്നാല്‍ യാതൊരു തരത്തിലുള്ള നിയമവും കാണിക്ക എണ്ണുന്ന കാര്യത്തില്‍ ക്ഷേത്രം പാലിക്കാറില്ലെന്നതാണ് വിവരം. മൃഗങ്ങളെ നടക്കിരുത്തുന്നതുള്‍പ്പെടെയുള്ള വന്‍ സാമ്പത്തിക വരുമാനമുള്ള ക്ഷേത്രമാണ് തൃക്കരിയൂര്‍ മഹാ ശിവക്ഷേത്രം.

സമീപകാലത്തായി മൃഗങ്ങളെ നടക്കിരുത്തുന്നത് ഒഴിവാക്കി ഇതിനു കണക്കായുള്ള പണം കാണിക്കയില്‍ ഇടാറാണ് പതിവ്.

എന്നാല്‍ മൂന്ന് വര്‍ഷമായി ഇവിടെ കാണിക്ക പൊട്ടിച്ച് എണ്ണിതീരുന്ന വരെ  ജീവനക്കാര്‍ മോഷണം നടത്തുന്നതായാണ് ഭക്തര്‍ പറയുന്നത്.

ഫോട്ടോ കടപ്പാട് : ഇന്ത്യാവിഷന്‍

Advertisement