തിരുവനന്തപുരം: ജുഡീഷ്യറിയുടെ ഭാഗമായി നിന്നവര്‍ കൊള്ളരുതായ്മകള്‍ കാണിച്ചാല്‍ ശിക്ഷിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുന്നതിനായി രണ്ടു ജഡ്ജിമാര്‍ കോഴവാങ്ങിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരക്കാരെ ശിക്ഷിക്കാന്‍ കാലതാമസം ഉണ്ടാവരുത്. കോടതിയുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് ജുഡീഷ്യറി തന്നെയാണ്. വിശ്വാസ്യത സംരക്ഷിക്കാനുള്ള നടപടികള്‍ ജുഡീഷ്യറി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.