എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനം: അസാധുവായത് സര്‍ക്കാര്‍ വാദങ്ങള്‍: 97ശതമാനം നോട്ടുകളും തിരിച്ചെത്തി
എഡിറ്റര്‍
Thursday 5th January 2017 7:52am

currency


ഒറ്റയടിക്ക് നോട്ടുകള്‍ പിന്‍വലിക്കുന്നത് മൂലം 3 ലക്ഷം കോടി മുതല്‍ 5 ലക്ഷം കോടി വരെ തിരിച്ചെത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ അന്നു പറഞ്ഞിരുന്നത്. എന്നാല്‍ പുറത്തു വന്ന കണക്കുകള്‍ ഈ വാദം തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ്


ന്യൂദല്‍ഹി: പിന്‍വലിച്ച നോട്ടുകളില്‍ 97ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ഡിസംബര്‍ 30 ആയപ്പോള്‍ തന്നെ 14.97 ലക്ഷം കോടിയുടെ അസാധു നോട്ടുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. 15.04 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ കറന്‍സികളായിരുന്നു നവംബര്‍ എട്ടിന് പിന്‍വലിച്ചിരുന്നത്.


Also read വര്‍ഗീയ പ്രസംഗം നടത്തിയ എന്‍.ഗോപാലകൃഷ്ണന് അവാര്‍ഡ് കൊടുക്കുന്ന ചടങ്ങില്‍ ഇടതുമന്ത്രിമാര്‍ പങ്കെടുക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്


ഒറ്റയടിക്ക് നോട്ടുകള്‍ പിന്‍വലിക്കുന്നത് മൂലം 3 ലക്ഷം കോടി മുതല്‍ 5 ലക്ഷം കോടി വരെ തിരിച്ചെത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ അന്നു പറഞ്ഞിരുന്നത്. എന്നാല്‍ പുറത്തു വന്ന കണക്കുകള്‍ ഈ വാദം തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ്. അഞ്ച് ലക്ഷം കോടിയോളം രൂപ കള്ളപ്പണക്കാര്‍ക്ക് കത്തിച്ചു കളയേണ്ടി വരും എന്നു പറഞ്ഞ സര്‍ക്കാര്‍ ഇതുവരെ കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. അഞ്ച് ലക്ഷം കോടിയോളം രൂപ തിരിച്ചെത്താത്ത സാഹചര്യത്തില്‍ ഈ തുക ദരിദ്രവിഭാഗത്തിനായി വകയിരുത്തുമെന്നും നോട്ടു നിരോധനം മൂലം ബുദ്ധിമുട്ടുണ്ടാകുന്നത് കള്ളപ്പണക്കാര്‍ക്ക് മാത്രമായിരിക്കും എന്നുള്ള പ്രചരണങ്ങളുമായിരുന്നു ബി.ജെ.പി നേതാക്കാള്‍ നടത്തിയിരുന്നത്.

എന്നാല്‍ ബാങ്കുകളില്‍ പണംമാറ്റാനുള്ള സമയം അവസാനിച്ചപ്പോള്‍ ഈ വാദങ്ങള്‍ തെറ്റായിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 5 ലക്ഷം കോടിയോളം രൂപ തിരിച്ചെത്തിയോ എന്നതിനോട് കൃത്യമായ കണക്കു എനിക്കറിയില്ലെന്നായിരുന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം. റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം സംബര്‍ 10 വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയിരുന്നു.

നവംബര്‍ എട്ടിനു കറന്‍സികള്‍ പിന്‍ വലിക്കുമ്പോള്‍ വിപണിയില്‍ 20 മുതല്‍ 40 വരെ ശതമാനം കള്ളപ്പണമുണ്ടെന്നും അതില്‍ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇവ കത്തിച്ചു കളയല്ലാതെ കള്ളപ്പണക്കാര്‍ക്കു മറ്റു മാര്‍ഗമുണ്ടാകില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ ഉണ്ടായിരുന്നു.

Advertisement