Categories

നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

jaitely-modi


നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചയില്‍ 0.5 ശതമാനം കുറവുണ്ടാകുമെന്ന് തുറന്നു സമ്മതിക്കുന്ന സര്‍വ്വേ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.


ന്യൂദല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചെന്നു കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചയില്‍ 0.5 ശതമാനം കുറവുണ്ടാകുമെന്ന് തുറന്നു സമ്മതിക്കുന്ന സര്‍വ്വേ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.


Also read ട്രംപിന്റെ മുസ്‌ലീം വിലക്കില്‍ ഇന്ത്യയും ??: രണ്ട് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് യു.എസ് വിസ നിഷേധിച്ചു 


കാര്‍ഷിക രംഗത്ത് വിലത്തകര്‍ച്ചയും തൊഴില്‍ നഷ്ടവും നോട്ട് നിരോധനം മൂലം ഉണ്ടാകുമെന്നും സര്‍വ്വേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.6 ശതമാനമായിരുന്നെന്നും എന്നാല്‍ ഈ വര്‍ഷം അത് 6.5ശതമാനമായി ഇടിയാനാണ് സാധ്യതയെന്നും സര്‍വ്വേയില്‍ പറയുന്നു. കഴിഞ്ഞ മാസം 7.1ശതമാനത്തില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ച കണക്കുകളാണ് 6.5ശതമാനമായി ഇടിയുമെന്ന് സര്‍ക്കാര്‍ സര്‍വ്വേ തന്നെ വിലയിരുത്തുന്നത്.

ഏപ്രിലോടെ നോട്ട് പ്രതിസന്ധി പരിഹരിക്കാമെന്ന പ്രതീക്ഷയാണ് സാമ്പത്തിക സര്‍വ്വേ മുന്നോട്ട് വെക്കുന്നത്. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കുതിച്ചു ചാട്ടത്തിന് തടയിടാന്‍ നോട്ട് നിരോധനം കാരണമായെന്നും സര്‍വ്വേ പറയുന്നു. 2015-16 വര്‍ഷത്തില്‍ 1.2 ശതമാനമായിരുന്ന കാര്‍ഷിക രംഗത്തെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം 4.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെങ്കിലും വരുന്ന വര്‍ഷത്തില്‍ തകര്‍ച്ചയിലാകുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണിയെ നോട്ട് നിരോധനം കാര്യമായി തന്നെ ബാധിച്ചെന്നാണ് സര്‍വ്വേ പറയുന്നത്. വ്യാവസായിക വളര്‍ച്ചയെയും നോട്ട് നിരോധനം ദോഷകരമായി ബാധിച്ചെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

Tagged with: