എഡിറ്റര്‍
എഡിറ്റര്‍
ക്യൂരിയോസിറ്റി പാറ തുളച്ച് മുന്നോട്ട്
എഡിറ്റര്‍
Sunday 10th February 2013 5:34pm

വാഷിങ്ടണ്‍: ചൊവ്വാ പര്യവേക്ഷണത്തില്‍ പുതിയ ചരിത്രം കുറിച്ച് നാസയുടെ ക്യൂരിയോസിറ്റി. ക്യൂരിയോസിറ്റി ചൊവ്വാ ഉപരിതലത്തിലെ പാറ തുളച്ച് കയറിയതിന്റെ ചിത്രം നാസ പുറത്ത് വിട്ടു.

Ads By Google

ആദ്യമായാണ് ക്യൂരിയോസിറ്റി ഇത്തരത്തിലുള്ള ചിത്രം പുറത്ത് വിടുന്നത്. ഇങ്ങനെയുള്ള രണ്ട് ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്.

ചൊവ്വാ ഉപരിതലത്തിലെ ഒരു പാറയുടെയും പാറ തുളച്ചുണ്ടായ കുഴിയുടെയും ക്യാമറ ദൃശ്യങ്ങളും പരിശോധനക്കായുള്ള പാറപ്പൊടിയുടെ ദൃശ്യങ്ങളുമാണ് ക്യൂരിയോസിറ്റി പകര്‍ത്തിയത്.

7 മിനുട്ടോളം ക്യൂരിയോസിറ്റി പാറയില്‍ തുളച്ചെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. പാറ തുളക്കാനുള്ള നിര്‍ദേശം ക്യൂരിയോസിറ്റിക്ക് നല്‍കാന്‍ നിരവധി ദിവസങ്ങളാണ് നാസ എഞ്ചിനിയര്‍മാര്‍ ചെലവഴിച്ചത്.

ക്യരിയോസിറ്റിയുടെ ഏറ്റവും വലിയ നേട്ടമാണിതെന്ന് നാസ പ്രോജക്ട് മാനേജര്‍ റിച്ചാര്‍ഡ് കുക്ക് പറഞ്ഞു. പാറയ്ക്ക് മേലുള്ള പരിശോധന കഴിഞ്ഞാല്‍ പര്‍വ്വതാരോഹണമാണ് ക്യൂരിയോസിറ്റിയുടെ അടുത്ത ലക്ഷ്യം.

Advertisement