Administrator
Administrator
കശ്മീരില്‍ കര്‍ഫ്യൂ നീക്കി
Administrator
Sunday 11th July 2010 4:04pm

ശ്രീനഗര്‍: കശ്മീരില്‍ ഒരാഴ്ച്ച നീണ്ട കര്‍ഫ്യൂ പിന്‍വലിച്ചു. സ്ഥിഗതികള്‍ നിയന്ത്രണത്തിലായിതിനാലാണ് കര്‍ഫ്യൂ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ ശ്രീനഗര്‍, ബരാമുള്ള, പുല്‍വാമ, അനന്തനാഗ് എന്നിവിടങ്ങളിലെ നിരോധനാഞ്ജ തുടരുമെന്ന് കശ്മീര്‍ ഐ ജി ഫറൂഖ് അഹമ്മദ് പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നാളെ വിളിച്ചുചേര്‍ക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് പി ഡി പി നേതാവ് മെഹ്ബുബ മുഫ്തി വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഒമര്‍ അബ്ദുള്ളയും മെഹബുബ മുഫ്തിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Advertisement