Categories

കശ്­മീ­രില്‍ കര്‍ഫ്യു പു­നസ്ഥാ­പിച്ചു; മ­ര­ണം 50 ക­വി­ഞ്ഞു

ശ്രീ­ന­ഗര്‍: സം­ഘര്‍­ഷം നി­ല­നില്‍­ക്കു­ന്ന ക­ശ്­മീ­രില്‍ കര്‍­ഫ്യു പു­സ്ഥാ­പിച്ചു. സു­ര­ക്ഷാ­സേ­ന­യു­ടെ വെ­ടി­വ­യ്­പ്പില്‍ പ­രി­ക്കേ­റ്റ ഒ­രു യു­വാ­വ് കൂ­ടി ക­ഴി­ഞ്ഞ ദിവ­സം മ­രി­ച്ച­തോ­ടെ കൂ­ടു­തല്‍ സം­ഘര്‍­ഷ­ങ്ങള്‍ ഒ­ഴി­വാ­ക്കു­ന്ന­തി­നാ­യാ­ണ് ശ്രീ­ന­ഗ­റി­ലും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളിലും കര്‍ഫ്യു പു­ന­സ്ഥാ­പി­ച്ചത്. ജൂണ്‍ 11 മു­തല്‍ താ­ഴ­വ­ര­യില്‍ ന­ട­ക്കു­ന്ന സം­ഘര്‍­ഷ­ങ്ങ­ളില്‍ കൊല്ല­പ്പെ­ടു­ന്ന­വ­രു­ടെ എ­ണ്ണം ഇ­തോ­ടെ 50 ആ­യി.

ശ്രീ­ന­ഗ­റി­ലെ സാല്‍­ത­ങില്‍ ക­ഴി­ഞ്ഞ ആഴ്­ച അ­ക്ര­മാ­സ­ക്തരാ­യ പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്കു നേ­രെ പോ­ലി­സ് നി­റ­യൊ­ഴി­ച്ച­പ്പോള്‍ പ­രി­ക്കേ­റ്റ് ചി­കില്‍­സ­യില്‍ ക­ഴി­ഞ്ഞി­രുന്ന ഫി­ദ ന­ബി ലോണ്‍ എ­ന്ന 20കാ­ര­നാ­ണ് മ­രി­ച്ച­തെ­ന്ന് പോ­ലി­സ് അ­റി­യിച്ചു.

ദക്ഷി­ണ ക­ശ്­മീ­രി­ലെ അ­ന­ന്ത്‌­നാഗ്, പുല്‍­വാ­മ, കാക്‌­പോ­റ. ഖുല്‍ഗാം എ­ന്നി­വി­ട­ങ്ങ­ളി­ലും ശ്രീ­ന­ഗ­റിലും കര്‍­ഫ്യു പു­ന­സ്ഥാ­പി­ച്ചി­ട്ടു­ണ്ട്. ഷോ­പ്പി­യാ­ന്‍, ബാ­ര­ാമുല്ല, സോ­പോ­റ, ഹ­ന്ദ്വാ­ര, കു­പ്‌വാ­ര തു­ടങ്ങി­യ സ്ഥ­ല­ങ്ങ­ളില്‍ നി­രോ­ധ­നം പു­ന­സ്ഥാ­പി­ച്ചി­ട്ടില്ല.

അ­തേ­സ­മ­യം,ഹു­റി­യ­ത്ത് കോണ്‍­ഫ­റന്‍­സി­ന്റെ ‘ക­ശ്­മീര്‍­ വിടൂ’ ക്യാ­പ­യി­ന്റെ ഭാ­ഗ­മാ­യി സ­യ്യി­ദ് അ­ലി ഷാ ഗി­ലാ­നി തി­ങ്ക­ളാഴ്­ച ബ­ന്ദി­ന് ആ­ഹ്വാ­നം ചെ­യ്­തി­ട്ടു­ണ്ട്. ഞാ­യ­റാ­ഴ്­ച­ത­ന്നെ അവ­ശ്യ­സാ­ധ­ന­ങ്ങള്‍ വാ­ങ്ങി സൂ­ക്ഷി­ക്കാന്‍ ഗി­ലാ­നി ജന­ങ്ങ­ളോ­ടാ­വ­ശ്യ­പ്പെ­ട്ടി­രു­ന്നു. സു­രക്ഷാ സേ­ന­യു­ടെ വെ­ടി­വയ്­പ്പില്‍ സാ­ധ­ര­ണ­ക്കാര്‍ കൊല്ല­പ്പെ­ടു­ന്ന­തില്‍ പ്ര­തി­ഷേ­ധി­ച്ച് ക­ഴി­ഞ്ഞ 50 ദി­വ­സ­മാ­യി ക­ശ്­മീ­രില്‍ സം­ഘര്‍­ഷം നി­ല­നില്‍­ക്കു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്