എഡിറ്റര്‍
എഡിറ്റര്‍
നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
എഡിറ്റര്‍
Wednesday 6th November 2013 10:31am

neyyatinkaraതിരുവനന്തപുരം : ആര്‍.എസ്.എസ്- സി.പി.ഐ.എം സംഘര്‍ഷത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നെയ്യാറ്റിന്‍കര താലൂക്കില്‍ ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  ഇന്നലെ എസ്.എഫ്.ഐ നേതാവിന്റെ പിതാവ് മരിച്ചതിനെതുടര്‍ന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെയ്യാറ്റിന്‍കര ആനാവൂരില്‍ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ശിവപ്രസാദിന്റെ അച്ഛന്‍ നാരായണന്‍ നായരെയാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ശിവപ്രസാദിനും സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

15 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്നാണ് സി.പി.ഐ.എം ആരോപണം.

Advertisement