Categories

Headlines

ക­ശ്­മീ­രില്‍ കര്‍ഫ്യു പിന്‍­വ­ലി­ച്ചു

ക­ശ്­മീര്‍: താ­ഴ്‌വര­യില്‍ വി­വി­ധ­യി­ട­ങ്ങ­ളില്‍ ഒ­മ്പതു ദി­വ­സ­മായി നി­ല­നി­ന്നി­രുന്ന കര്‍ഫ്യു പിന്‍­വ­ലി­ച്ചു. സം­ഘര്‍­ഷ­ത്തില്‍ അയ­വു വ­ന്ന­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് കര്‍ഫ്യു പിന്‍­വ­ലി­ച്ച­ത്. ബു­ദ്­ഗാം, ഗ­ന്ദ്രാബല്‍, കു­പ്‌വാ­ര എ­ന്ന ജില്ല­ക­ളി­ലും മ­റ്റു ചി­ല പ്ര­ദേ­ശ­ങ്ങ­ളി­ലു­മാ­ണ് ശ­നി­യാഴ്ച കര്‍ഫ്യു എ­ടു­ത്തു­മാ­റ്റി­യ­ത്. ഞാ­യ­റാ­ഴ്­ച്ച­യോ­ടെ അ­ന­ന്ത്‌­നാഗ്, ശ്രീ­നഗര്‍, ബാ­ര­മുല്ല. കുല്‍­ഗാം, ബ­ന്ദി പോ­റ, ഷോ­പി­യാന്‍, പുല്‍­വാ­മാ എ­ന്നി ജില്ല­ക­ളിലും കര്‍ഫ്യു പിന്‍­വ­ലി­ച്ച­താ­യി പോ­ലി­സ് അ­റി­യിച്ചു. ജൂ­ലൈ 31 നാ­ണ് കര്‍ഫ്യു നി­ല­വില്‍ വ­ന്നത്.

എ­ന്നാല്‍ മേ­ഖ­ല­യില്‍ സ­മാ­ന്ത­ര സം­വി­ധാ­ന­ത്തി­നാ­യി പ്ര­ക്ഷോ­ഭ­കാ­രികള്‍ ശ്ര­മി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണ് അ­ക്ര­മ­ങ്ങ­ളില്‍ നി­ന്ന് വി­ട്ടു നില്‍­ക്കു­ന്ന­തെന്നും ക­രു­ത­പ്പെ­ടു­ന്നു­ണ്ട്. ഇ­തി­ന്റെ ഭാ­ഗ­മാ­യി ക­ഴിഞ്ഞ ദിവ­സം താ­ഴ്‌വ­ര­യില്‍ സ­മാ­ധാ­നം പു­ന­സ്ഥാ­പി­ക്കു­ന്ന­തി­നാ­യി ഹു­റിയ­ത്ത് കോണ്‍­ഫ­റന്‍­സി­ന്റെ സ­മുന്നത നേ­താ­വ് സയ­ദ് അ­ലി ഷാ ഗി­ലാ­നി ആ­ഹ്വാ­നം ചെ­യ്­തി­രുന്നു. സം­ഘര്‍­ഷ­ത്തില്‍ നിന്നും വി­ട്ടു നില്‍­ക്കാന്‍ യു­വാ­ക്ക­ളോ­ട് അ­ദ്ദേ­ഹം അ­ഭ്യര്‍­ഥി­­ച്ചു

ര­ണ്ടു­മാ­സ­ത്തി­നു ശേ­ഷം ക­ടുത്ത പ്ര­തി­ഷേ­ധ­മാ­യി­രു­ന്നു ക­ശ്­മീ­രില്‍ യു­വാ­ക്കള്‍ പ്ര­ക­ടി­പ്പി­ച്ചത്. സം­ഘര്‍­ത്തില്‍ 33 പേ­രാ­ണ് കൊല്ല­പ്പെ­ട്ട­ത്. നി­ര­വ­ധി­പേര്‍­ക്ക് പ­രി­ക്കേ­റ്റി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.