നാദാപുരം: ശോഭായാത്രയുമായി ബന്ധപ്പെട്ട് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കുറ്റിയാടിയിലും നാദാപുരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേക്കാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്നലെ ശോഭായാത്രയുടെ സമാപനത്തിനിടെ കുഞ്ഞുമഠം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. യാത്രക്കിടിയിലേക്ക് ബൈക്ക് പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പറയുന്നു. സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് നേരെ പലയിടത്തും ആക്രമണമുണ്ടായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി നാദാപുരം, ചേലക്കാട്, നരിപ്പറ്റ, നരിപ്പറ്റ എന്നിവിടങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.

സംഘര്‍ഷം നിലനില്കുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് കുറ്റിയാടി പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി സമാധാന യോഗം നടക്കുന്നുണ്ട്.