ശ്രീനഗര്‍: ദിവസങ്ങള്‍ നീണ്ട ഇടവേളക്കുശേഷം കശ്മീരില്‍ വീണ്ടും സംഘര്‍ഷം തലപൊക്കുന്നു. സുരക്ഷാസൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഗുലാം നബിമിര്‍ കഴിഞ്ഞദിവസം മരിച്ചത് പ്രശ്‌നങ്ങള്‍ വഷളാക്കുകയായിരുന്നു.

സൈനകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഗുലാം മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. വിഘടനവാദി സംഘടനകള്‍ ആഹ്വാനംചെയ്ത പ്രതിഷേധമാര്‍ച്ച് കണക്കിലെടുത്ത് താഴ്‌വരയില്‍ പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സോപോര്‍, ബരാമുള്ള, കപ്‌വാര, ടെഹ്ഗ്രാം, ചോട്ടിപോര, പാമ്പോര്‍, പടാന്‍, കലംഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ.