ശ്രീനഗര്‍: കാശ്മീര്‍ പ്രശ്‌നം ഒബാമയുടെ ശ്രദ്ധയില്‍പെടുത്തുക എന്ന ഉദ്ദേശത്തോടെ കാശ്മീരില്‍ മൂന്ന് ദിവസത്തെ ബന്ദിന് ആഹ്വാനം. തീവ്ര വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനിയാണ് ബന്ദ് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ശ്രീനഗറിന്റെ സമീപ പട്ടണങ്ങളില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇന്നു മുതല്‍ ഗതാഗതവും നിലച്ചിട്ടുണ്ട്.