ശ്രീനഗര്‍: കുപ്‌വാരയില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവദികള്‍ കൊല്ലപ്പെട്ടു. താഴ് വരയില്‍ നിന്നും 90 കി.മീ അകലെ രജ്വാര്‍ വനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെ സൈന്യം വധിക്കുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം തിരച്ചില്‍ നടത്തിയത്. ഏതു തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതിനിടെ സ്ഥലത്ത വെടിവയ്പ്പ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.