മെല്‍ബണ്‍: യുവ പേസ് ബൗളര്‍ പാറ്റ് കുമ്മിന്‍സിന്റെ പരുക്ക് ആസ്‌ത്രേലിയയ്ക്ക് വന്‍വെല്ലുവിളിയാവുന്നു. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അധിക മത്സരങ്ങളിലും കുമ്മിന്‍സ് കളിക്കില്ല. കഴിഞ്ഞമാസം ജോഹന്നാസ്ബര്‍ഗില്‍ നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടയിലാണ് കുമ്മിന്‍സിന് പരിക്കേറ്റത്. മത്സരത്തില്‍ 18കാരനായ കുമ്മിന്‍സ് നേടിയത് 7 വിക്കറ്റുകളാണ്.

പരിക്ക് നിസാരമാണെന്ന് കരുതി ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഡിസംബര്‍ 26ന് നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് സുഖം പ്രാപിക്കാമെന്നാണ് കരുതിയത്. എന്നാല്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. ജനുവരി പകുതിക്കുശേഷമേ കുമ്മിന്‍സിന് ഇനി മത്സരത്തില്‍ തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ.

Subscribe Us:

അദ്ദേഹത്തിന്റെ കുറേദിവസത്തെ വിശ്രമം ആവശ്യമുള്ള ബോണ്‍ സ്ട്രസ് ഇഞ്ച്വറിയാണ് അദ്ദേഹത്തിന്റെ ബാധിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ആദ്യ സ്‌കാനിംഗില്‍ ഇത് വ്യക്തമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ മത്സരത്തിന്റെ മുക്കാല്‍ ഭാഗവും കുമ്മിന്‍സിന് നഷ്ടമാവുമെന്നുറപ്പാണ്.

പരിക്ക് മാറുന്നതുവരെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതല്ലാതെ തനിക്ക് മറ്റുമാര്‍ഗങ്ങളൊന്നുമില്ലെന്ന് കുമ്മിന്‍സ് പ്രതികരിച്ചു. തനിക്കിത് ഏറെ നിരാശയുണ്ടാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.

Malayalam news

Kerala news in English