പഴത്തൊലികൊണ്ട് എന്താണുപകാരം. വീട്ടില്‍ കന്നുകാലികളുണ്ടെങ്കില്‍ അവയ്ക്ക് കഴിക്കാന്‍ കൊടുക്കാം. ഇല്ലെങ്കില്‍ വലിച്ചെറിയാം. അല്ലേ. എന്നാല്‍ ഇനി പഴത്തോലിയും സൂക്ഷിക്കേണ്ടിവരും.

പഴത്തൊലിയില്‍ നിന്നും ഏറെ ഗുണകരമായ ഔഷധം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ക്യൂബയിലെ ഫാര്‍മസിക്കല്‍ ലെബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രജ്ഞരായ ലൂയി മാര്‍ട്ടിനസ്, യുഡിറ്റ് റോഡ്രിഗ്വിസ് എന്നിവര്‍ ഈ ഔഷധം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ മെറ്റീരിയല്‍സിലെ വൈറ്റ്‌നമീസ് ഫാര്‍മസിക്കല്‍ ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

വെറ്റ്‌നമീസിലെ ശാസ്ത്രജ്ഞന്‍മാരും ഗവേഷകരും ഈ ഔഷധത്തെ ഏറെ പ്രധാന്യത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. ലബോറട്ടറി പഠനവുമായി ബന്ധപ്പെട്ട ചില ഘട്ടങ്ങള്‍ കഴിഞ്ഞ് ഈ ഉല്പന്നം മാര്‍ക്കറ്റുകളിലെത്തിച്ചെന്ന് റോഡ്രിഗ്വിസ് പറയുന്നു. അന്തര്‍ദേശീയ നിയന്ത്രണപ്രകാരമുള്ള മരുന്ന് പരീക്ഷണവും ഹെല്‍ത്ത് രജിസ്‌ട്രേഷനും പൂര്‍ത്തിയായിട്ടുണ്ട്.

അസ്മാക്കന്‍ എന്നാണ് ഈ മരുന്നിന് പേരിട്ടിരിക്കുന്നത്. ആത്സ്മയ്ക്കാണ് ഈ മരുന്ന് നല്‍കുക.

ന്യൂട്രിസോള്‍ എന്ന പേരില്‍ മറ്റൊരു മരുന്നും പഴത്തൊലിയില്‍ നിന്ന് ഇവരുണ്ടാക്കി. വിളര്‍ച്ചയുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുക.

വൈമാംഗ് എന്ന പേരില്‍ മാങ്ങതൊലിയില്‍ നിന്നും ഈ ലെബോറട്ടറി മരുന്ന് നിര്‍മിച്ചിരുന്നു. പൈലറ്റ്‌സ്, അത്‌ലറ്റ്‌സ് എന്നിവര്‍ക്ക് പോഷകാഹാരത്തിനു പകരമായി ഇത് നല്‍കാറുണ്ട്.

Malayalam News

Kerala News in English