എഡിറ്റര്‍
എഡിറ്റര്‍
ക്യൂബയില്‍ സിനിമാശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം
എഡിറ്റര്‍
Monday 4th November 2013 6:30am

theatre

ഹവാന: ##ക്യൂബ യില്‍ സ്വകാര്യ സിനിമാശാലകളും വീഡിയോ ഗെയിം കേന്ദ്രങ്ങളും  അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിന് വേണ്ടിയാണ് നിര്‍ദേശമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

സ്വകാര്യമേഖലയ്ക്ക് കര്‍ശന നിയന്ത്രണമുള്ള രാജ്യമാണ് ക്യൂബ. 008ല്‍ റൗള്‍ കാസ്‌ട്രോ അധികാരമേറ്റശേഷം സ്വകാര്യ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കിയിരുന്നു.

ഇതിന്റെ മറവില്‍ തിയേറ്ററുകളും വീഡിയോ ഗെയിം കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

പാശ്ചാത്യസംസ്‌കാരം പ്രചരിപ്പിക്കുന്ന ഇത്തരം സിനിമകളും വിനോദപരിപാടികളും വിപ്ലവ നയങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിരോധനം ലംഘിച്ച് പ്രദര്‍ശനം നടത്തുന്ന സ്ഥാപനങ്ങളെ കണ്ടുകെട്ടുമെന്നും പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

രാജ്യത്തെ 20,000 ചെറുകിട കച്ചവടക്കാരെ ബാധിക്കുമെന്നതിനാല്‍ ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുടെ സ്വകാര്യ വില്‍പ്പന സര്‍്ക്കാര്‍ നിരോധിച്ചിരുന്നു.

Advertisement