ഹവാന/ ഇസ്‌ലാമാബാദ്: ക്യൂബയിലും കറാച്ചിയിലും വിമാനാപകടം. ക്യൂബയില്‍ വിമാനം തകര്‍ന്ന് 68 പേരും കറാച്ചയിയില്‍ അപകടത്തില്‍ 20 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ക്യൂയില്‍ എയറോ കരീബിയ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 26 പേര്‍ വിദേശികളാണ്. ക്യൂബ സാന്റിയാഗോയില്‍ നിന്ന് ഹവാനയിലേക്ക് പോവുകയായിരുന്നു വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ക്യൂബന്‍ സമയം വൈകീട്ട് 5.42ഓടെ വിമാനനും കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കുന്നു. രാജ്യത്തിലെ ഗ്രാമ മേഖലയായ സാസ റിസര്‍വോയറിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കറാച്ചിയില്‍ ചെറുവിമാനം തകര്‍ന്നാണ് 20 പേര്‍ മരിച്ചത്. കറാച്ചിയിലെ ഗുലിസ്ഥാന്‍ ഇ ജൗഹര്‍ മേഖലയിലാണ് അപകടമുണ്ടായത്. ജിന്നാ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു കമ്പനിയിലെ തൊഴിലാളികളുമായി പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന ഉടന്‍ തകരുകയായിരുന്നു. പ്രദേശത്ത് കറുത്ത പുക ഉയര്‍ന്നട്ടുണ്ട്.