തിരുവനന്തപുരം: ഐ.ടി കമ്പനിയായ കൊഗിനിസന്റ് ടെക്‌നോളജി സൊല്യുഷന്‍സും (സി.ടി.എസ്സ്) കണ്‍സള്‍ടന്‍സി കമ്പനിയായ ഏണ്‍സ്റ്റ് ആന്റ് വൈയും കേരളത്തില്‍ വ്യാപാരം വികസിപ്പിക്കുന്നു. പ്രമുഖ ഐ.ടി. വ്യവസായ ശൃംഖലയായ ഇന്‍ഫോ പാര്‍ക്കുമായി ചേര്‍ന്നുകൊണ്ടായിരിക്കും ഇവര്‍ വ്യാപാരം വികസിപ്പിക്കുന്നത്.

ഇതിനായുള്ള കരാറുകളില്‍ ഇവര്‍ ഒപ്പിട്ടു കഴിഞ്ഞു. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ സി.ടി.എസ്-ന്‌ കൊച്ചി യിലും വികസനകേന്ദ്രമുണ്ട്‌. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ സാമിപ്യത്തിലാണ് ഇവര്‍ കരാറില്‍ ഒപ്പുവെച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോള ഐ.ടി കമ്പനികളെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ എല്‍ .ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് അച്ചുതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.