എഡിറ്റര്‍
എഡിറ്റര്‍
ചെന്നൈ സുപ്പര്‍ കിങ്‌സിന്റെ തിരിച്ച് വരവിന് ‘തല’യുടെ രാജകീയ വരവേല്‍പ്പ്
എഡിറ്റര്‍
Saturday 15th July 2017 7:39pm

ബാഗ്ലൂര്‍: വിലക്ക് കഴിഞ്ഞ് തിരിച്ചെത്തുന്ന ചെന്നൈ സുപ്പര്‍ കിങ്‌സിന് സി.എസ്.കെ യുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്ര സിംഗ് ധോണിയുടെ രാജകീയ വരവേല്‍പ്പ്. ‘തല’ എന്നെഴുതിയ ചെന്നൈയുടെ മഞ്ഞ ജഴ്‌സി അണിഞ്ഞ് പുറം തിരിഞ്ഞ് നില്‍ക്കുന്ന തന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിയാണ് സി.എസ്.കെയെ സ്വാഗതം ചെയ്തത് ചിത്രം സേഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്

2015 ജൂലൈയിലാണ് സുപ്രീകോടതി വാതുവെപ്പ് കേസിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും രണ്ട് വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്. 2013ല്‍ നടന്ന ഒത്തുകളി വിവാദത്തെ തുടര്‍ന്നായിരുന്നു അത്.
ഇതോടെ പ്രതിസന്ധിയിലായ ബിസിസിഐ കഴിഞ്ഞ രണ്ട് സീസണുകളില്‍ പുതിയ രണ്ട് ടീമുകളെ ഉള്‍പ്പെടുത്തി.


Dont  miss സസ്യാഹാരി ആവുക, സാരിധരിക്കുക; ‘ആര്‍ഷഭാരത സംസ്‌കാരം’ ഉയര്‍ത്താന്‍ ആര്‍.എസ്.എസ്സിന്റെമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍


പൂണെ സൂപ്പര്‍ ജെയ്ന്റ്സും ഗുജറാത്ത് ലയണ്‍സും അങ്ങനെയാണ് ഐപിഎല്ലിലെത്തിയത്. എന്നാല്‍ അടുത്ത വര്‍ഷം സസ്പെന്‍ഷന്‍ മാറി ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുന്നതോടെ ഈ ടീമുകള്‍ ഐപിഎല്ലില്‍ നിന്നും പുറത്താകാനുള്ള സാധ്യത വര്‍ദ്ധിച്ചു.ആദ്യ സീസണില്‍ പൂണെയുടെ നായകനായിരുന്ന ധോണിയെ രണ്ടാം സീണില്‍ ടീമുടമകള്‍ നായക സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.

ടീം തിരിച്ചെത്തുമ്പോള്‍ ആദ്യം നിലനിര്‍ത്താന്‍ ശ്രമിക്കുക മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എംഎസ് ധോണിയെയാരിക്കുമെന്ന് ചെന്നൈ മുമ്പ് ടീമുടകള്‍ വ്യക്തമാക്കിയിരുന്നു. ധോണിയില്ലാത്ത ഒരു ചെന്നൈ ടീമിനെ കുറിച്ച് ആലോചിക്കാനാകില്ലെന്നാണ് അവരുടെ പക്ഷം.

ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ ടീം ഡയറക്ടര്‍മാരിലൊരാളായ കെ ജോര്‍ജ് ജോണ്‍ തുറന്ന് പറഞ്ഞിരുന്നു.

Advertisement