കോട്ടയം: എം ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.രാജന്‍ ഗുരുക്കള്‍ക്കെതിരേ സി എസ് ഐ മധ്യകേരള മഹായിടവക രംഗത്തെത്തി. കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി ജെയ്ക്ക സി തോമസിന് ഹാജര്‍ നല്‍കാത്തത് പ്രിന്‍സിപ്പലാണെന്ന രോജന്‍ ഗുരുക്കളുടെ പ്രസ്താവനക്കെതിരെയാണ് സഭ രംഗത്തെത്തിയിരിക്കുന്നത്.

വിഷയത്തില്‍ വി സി യുടെ നിലപാട് ക്രൂരവും അപഹാസ്യവുമാണ്. പ്രിന്‍സിപ്പലിനെ അവഹേളിച്ചതിന് വി സിയും വിദ്യാഭ്യാസ മന്ത്രി എം എ ബേബിയും മാപ്പു പറയണമെന്നും സി എസ് ഐ സഭ ആവശ്യപ്പെട്ടു. കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം പ്രിന്‍സിപ്പലാണെന്ന രാജന്‍ ഗുരുക്കളുടെ ആരോപണം ക്രൂരവും അപഹാസ്യവുമാണെന്നും സഭ വിലയിരുത്തി.

പ്രിന്‍സിപ്പല്‍ അവസരോചിതമായി പെരുമാറിയിരുന്നെങ്കില്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നു എന്നും പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിളിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ എത്തിയില്ലെന്നും രാജന്‍ ഗുരുക്കള്‍ ആരോപിച്ചിരുന്നു.