എഡിറ്റര്‍
എഡിറ്റര്‍
ക്രൂഡോയില്‍ വില കുറഞ്ഞു
എഡിറ്റര്‍
Saturday 2nd June 2012 10:47am

crud-oilണ്ടന്‍ : ക്രൂഡോയില്‍ വില കുറഞ്ഞ്‌ 100 ഡോളറിന് താഴെയെത്തി. എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. വെള്ളയാഴ്ച്ച ബാരലിന് 2.08 ഡോളര്‍ കുറഞ്ഞ് 99.79 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം നടന്നത്.

2011 ഒക്ടോബര്‍ നാലിന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡിന് വില ഇത്രയും കുറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബ്രെന്റ് ക്രൂഡിന്റെ വില 128 ഡോളര്‍ വരെ എത്തിയിരുന്നു. 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്.

ഇറാനെതിരെയുള്ള ആണവ ഉപരോധം ശക്തമാക്കിയത് എണ്ണ ഉത്പാദനത്തില്‍ കുറവുണ്ടാക്കുമെന്ന ആശങ്കയായിരുന്നു വിലവര്‍ദ്ധനയ്ക്ക് കാരണം.

എന്നാല്‍ സൗദി അറേബ്യ ഉത്പാദനം വര്‍ദ്ധിപ്പിച്ചത് കാരണം വിലകുറയുകയായിരുന്നു. ചൈനയില്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതും യൂറോമേഖലയിലെ സാമ്പത്തിക സ്ഥിതി രൂക്ഷമായതും അമേരിക്കയിലെ മോശം സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ക്രൂഡോയില്‍ വില കുറയുന്നതിന് കാരണമായത്.

യു. എസ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് 1.9 ശതമാനമാത്രമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വളര്‍ച്ചാനിരക്ക് 2.2 ശതമാനമായിരിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.

മെയ് 25 ലെ കണക്കനുസരിച്ച് അമേരിക്കയില്‍ ക്രൂഡോയില്‍ ശേഖരത്തില്‍ 2.2 ദശലക്ഷം ബാരലിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 1 ലക്ഷം ബാരലിന്റെ വര്‍ദ്ധന പ്രതീ

Advertisement