ദുബായ്: ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു. ബാരലിന് 85.50 ഡോളറായാണ് വില താഴ്ന്നത്. ഇതോടെ, ക്രൂഡ് ഓയില്‍ വില രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുയാണ്.

മാര്‍ച്ചിലേക്കുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ ബാരലിന് 85.58 ഡോളറിനാണ് ന്യൂയോര്‍ക്ക് മര്‍ക്കൈന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ വിറ്റുപോയത്. 1.15 ഡോളറാണ് കുറഞ്ഞത്. കഴിഞ്ഞ നവംബര്‍ 30ന് ശേഷമുള്ള താഴ്ന്ന നിരക്കാണിത്. പതിനെട്ടു ദിവസമായി തുടരുന്ന ഈജിപ്തിലെ പ്രതിസന്ധി അവസാനിച്ചതാണ് വില താഴാന്‍ കാരണം.

ഈജിപ്തിലെ കലാപങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വില 100 ഡോളറിന് മുകളിലേക്ക് പോയിരുന്നു. കലാപം മധ്യേഷ്യയിലെ എണ്ണ വിതരണം തടസപ്പെടുത്തുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. കലാപത്തെ തുടര്‍ന്ന് സൂയസ് കനാലിലൂടെ എണ്ണ കൊണ്ടുപോകുന്നതിനുള്ള തടസ്സം മൂലം വിലഉയരുകയും ചെയ്തു. ഈജിപ്തിലെ സംഘര്‍ഷം പ്രമുഖ എണ്ണ ഉത്പാദകരായ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.