എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാനടക്കം 16 സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Tuesday 27th March 2012 2:22pm

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തല്‍ മലയാളി ജവാനടക്കം 16 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി പി.കെ ഷിബുവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍.

പഷുടോലയില്‍ നിന്നും ഘട്ടയിലേക്ക് പോകുകയായിരുന്നു ജവാന്മാര്‍. പഷുടോലയ്ക്കു സമീപം ധനോറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് കുഴിബോംബ് സ്‌ഫോടനം നടന്നത്. 192 ബറ്റാലിയനിലെ ജവാന്മാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

പോലീസിനും മറ്റും എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരിക്കുകയാണ്.

ഈ പ്രദേശത്ത് 2009ല്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Malayalam News

Kerala News in English

Advertisement