ശ്രീനഗര്‍: കാശ്മീരിലെ ഗുല്‍ഗാം ജില്ലയിലെ സി.ആര്‍.പി.എഫ് ക്യാംപിലുണ്ടായ വെടിവെപ്പില്‍ മലയാളികളടക്കം മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെഞ്ഞാറമൂട് സ്വദേശി സോമന്‍ പിള്ള, ചെന്നിത്തല സ്വദേശി ഷിബു ഫിലിപ്പോസ് എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്‌നാട് സ്വദേശി ജാവേദ് ഹുസൈന്‍ ആണ് മരിച്ച മൂന്നാമത്തെ സൈനികന്‍. എസ്.ഡി. മൂര്‍ത്തിയെന്ന സൈനികനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജവാന്മാര്‍ പരസ്പരം വെടിവയ്ക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഒരാള്‍ സംഭവ സ്ഥലത്തു വെച്ചും രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

Subscribe Us:

പട്ടാള ക്യാംപിലെ 18-ാം ബറ്റാലിയനില്‍ ശനിയാഴ്ച രാത്രി 10.45ഓടെയാണ് സംഭവമുണ്ടായത്. ജാവേദ് ഹുസൈന് വെടിയേറ്റതിന് പുറമെ വെട്ടും കൊണ്ടിട്ടുണ്ട്. ഇവര്‍ നാലു പേരുടെയും നിയമനം ഡ്രൈവര്‍മാരായിട്ടായിരുന്നു.

സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസമയത്ത് ക്യാംപിലുണ്ടായിരുന്ന മറ്റു സൈനികരെ ചോദ്യം ചെയ്തുവരികയാണ്.

Malayalam News

Kerala News in English