കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കാന്‍ കണ്ണൂരിലെ പ്രശ്‌നബാധിത സ്ഥലങ്ങളിലെല്ലാം കേന്ദ്ര അര്‍ധസൈനികവിഭാഗത്തെ വിന്യസിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ ഖുറേഷി അറിയിച്ചു.

ശക്തമായ സുരക്ഷാസംവിധാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നും വീഴ്ച്ചകളില്ലാതിരിക്കുവാന്‍ ശ്രമിക്കുമെന്നും ഖുറേഷി വ്യക്തമാക്കി. എന്നാല്‍ കേരളത്തില്‍ എത്രകമ്പനി സൈനിരെ വിന്യസിക്കുമെന്നോ എവിടെയെല്ലാമായിരിക്കും വിന്യസിക്കുകയെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. അതിനിടെ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്ന് ഖുറേഷി അറിയിച്ചു.