തിരുവനന്തപുരം: പരേഡിനിടെ സി ആര്‍ പി ട്രെയിനി കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പുറം സി ആര്‍ പി ക്യാമ്പ് ട്രെയിനി അമുല്‍ കിഷനാണ്( 19) മരിച്ചത്. ഇന്നു രാവിലെ നടന്ന പരേഡിനിടെയാണ് കിഷന്‍ കുഴഞ്ഞുവീണത്.

ഉടനേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മംഗലപുരം പോലീസ് കേസെടുത്തു.