നവാഗത സംവിധായകന്‍ അനൂപ് രമേശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രോക്കഡൈല്‍ ലൗ സ്‌റ്റോറി. പേര് പറയുന്നത് പോലെ തന്നെ ഒരു വ്യത്യസ്തമാര്‍ന്ന പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Ads By Google

അനുരാഗ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രവീണ്‍ പ്രേം, അവന്തിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മണിക്കുട്ടന്‍, കലാഭവന്‍ മണി, അശോകന്‍, വിജയന്‍ കാരത്തൂര്‍, എം. കുമാര്‍, സന്തോഷ് കുറുപ്പ്, മായാ വിശ്വനാഥ്, പ്രസീദ മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിട്ടേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനായ പരമേശ്വരന്റെ മകനായ കിരണ്‍ എന്ന സാധാരണക്കാരനിലൂടെയാണ് കഥ പറയുന്നത്. ബി. ടെക് കഴിഞ്ഞുവെങ്കിലും ഇപ്പോഴും ജീവിതത്തില്‍ ഒരിടത്തും എത്താത്ത ചെറുപ്പക്കാരനാണ് കിരണ്‍.

ഒരു ലക്ഷ്യവുമില്ലാതെ, ഉത്തര വാദിത്വബോധവുമില്ലാതെ കഴിയുന്ന കിരണ്‍ ഒരു പ്രണയത്തില്‍ അകപ്പെടുന്നു. നിത്യയെന്ന പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ക്കുന്നതിലൂടെയും കഥ മുന്നോട്ട് പോകുന്നു.

തുടര്‍ന്നുള്ള സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ നിത്യയുടെയും കിരണിന്റെയും പ്രണയത്തിലേയ്ക്ക് ഒരു മുതല കടന്നു വരുന്നതോടെ ക്രോക്കഡൈല്‍ ലൗ സ്‌റ്റോറി ആരംഭിക്കുകയാണ്.

കിരണായി പ്രവീണ്‍ പ്രേം, പരമേശ്വരനായി ആര്‍. കെ. തയ്യില്‍, നിത്യയായി അവന്തിക മോഹന്‍, ഗായത്രിയായി മായാ വിശ്വനാഥ്, നാരായണ നായി അശോകന്‍ എന്നിവര്‍ അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം ശബരിശങ്കര്‍ എഴുതുന്നു. ശ്രീപ്രസാദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് അരുണ്‍ സിദ്ധാര്‍ഥ് ആണ്. ഛായാഗ്രഹണം- പ്രവീണ്‍ പണിക്കര്‍, കല- ദേവപ്രസാദ്, മേക്കപ്പ് – റോഷന്‍, വസ്ത്രാലങ്കാരം- സഖി, സ്റ്റില്‍സ് – മാഗ്ന സാബു, പരസ്യകല- സീറോ. കോം, എഡിറ്റര്‍- കെ. ശ്രീനിവാസ്, അസോസിയേറ്റ് ഡയറക്ടര്‍- വിവേക് കണ്ണാടി,

സമ്പത്ത്, സംവിധാന സഹായികള്‍- പ്രവീണ്‍ മേനോന്‍, നിഥിന്‍. ടി. എസ്, രൂപേഷ് കുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – അരുണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രമോദ് കുന്നത്തുപാലം, പുരുഷ എടക്കളത്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മുജീബ് റഹ്മാന്‍.