എഡിറ്റര്‍
എഡിറ്റര്‍
വി.എസ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന് സി.പി.ഐ.എം പ്ലീനത്തില്‍ വിമര്‍ശനം
എഡിറ്റര്‍
Thursday 28th November 2013 12:01pm

v.s-achuthanandan

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സി.പി.ഐ.എം പ്ലീനത്തില്‍ രൂക്ഷവിമര്‍ശനം. പല വിഷയങ്ങളില്‍ വി.എസ് എടുത്ത നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും വിമര്‍ശിക്കുന്നു.

ലാവ്‌ലിന്‍, ടി.പി കേസുകളില്‍ വി.എസ്സിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. പല വിഷയങ്ങളിലും വി.എസ് എടുത്ത നിലപാട് പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്താന്‍ ഇടയാക്കി.

തിരുത്താന്‍ ലഭിച്ച അവസരങ്ങള്‍ വി.എസ് ഉപയോഗിച്ചില്ല. നേതൃത്വത്തില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നതായും പ്ലീനത്തില്‍ വിമര്‍ശനമുയര്‍ന്നു. നേതൃത്വത്തില്‍ നിന്നും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നു. സെക്രട്ടേറിയേറ്റില്‍ നിന്നടക്കം വാര്‍ത്തകള്‍ ചോരുന്നു.

ഉന്നതതലങ്ങളില്‍ നേതാക്കള്‍ തിരുത്തണമെന്നും ആവശ്യമുയര്‍ന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാധ്യമപ്രവര്‍ത്തകരുമായി വഴിവിട്ട ബന്ധമുണ്ടെന്നും അപ്പപ്പോള്‍ വാര്‍ത്തകള്‍ ചോരുന്നത് ഇത് വഴിയാണെന്നും ഇത്തരക്കാര്‍ പാര്‍ട്ടിയെ ഒറ്റുകൊടുക്കുകയാണെന്നും കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സംഘടനാരേഖയില്‍ പറഞ്ഞിരുന്നു.

Advertisement