എഡിറ്റര്‍
എഡിറ്റര്‍
ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തില്‍ യു.ഡി.എഫിന് രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Saturday 25th January 2014 8:49am

gouriyamma.

ആലപ്പുഴ:  ജെ.എസ്.എസിന്റെ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ യു.ഡി.എഫിന് രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഒന്നും ചെയ്യാത്ത മന്ത്രിസഭയില്‍ മന്ത്രിമാര്‍ തന്‍പ്രമാണിത്തം കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്.

ജെ.എസ്.എസ് ആറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

നയങ്ങളുടെ അഭാവമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമാകുന്നത്. പി.സി ജോര്‍ജിന്റെ ഇടപെടല്‍ പല ഘട്ടങ്ങളിലും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി.

ഭരണസ്തംഭനമാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ മുഖമുദ്രയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനത്തെ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫിന് ഇത് വരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ദ്ധന്യാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച ഇന്ന് തുടരും. യു.ഡി.എഫ് മുന്നണിയുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ച പ്രഖ്യാപനം നാളെയുണ്ടാവും. നാളെയാണ് സമ്മേളനം അവസാനിക്കുക.

Advertisement