Administrator
Administrator
പി. രാമകൃഷ്ണന് മാനസിക വിഭ്രാന്തിയെന്ന് സി.എം.പി നേതൃയോഗം
Administrator
Friday 7th October 2011 11:37am

mv-raghavanകണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശവുമായി സി. എം.പി. രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടും മുന്‍മന്ത്രി എം.വി.രാഘവനെ കൂത്തുപറമ്പിലേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചത് കെ.സുധാകരനാണെന്നു പറഞ്ഞ പി.രാമകൃഷ്ണന് മാനസിക വിഭ്രാന്തിയാണെന്ന് സി.എം.പി കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് രാമകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സി.എം.പി രംഗത്തെത്തിയത്.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍കൈയെടുത്ത് രാമകൃഷ്ണനെ ചികിത്സിക്കാന്‍ തയ്യാറാവണമെന്നും സി.എം.പി നേതൃയോഗത്തില്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

കൂത്തുപറമ്പ് വെടിവെപ്പും കണ്ണൂര്‍ എ.കെ.ജി. ആശുപത്രി തിരഞ്ഞെടുപ്പുമാണ് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയതെന്നും പി.രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വെടിവെപ്പിന്റെ പരിണിതഫലം അനുഭവിച്ചത് കോണ്‍ഗ്രസുകാരായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

Advertisement