റോം: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന് ഇത് അത്രനല്ല കാലമല്ലെന്നു തോന്നുന്നു. ബെക്കാമിന്റെ കളി മതിയാക്കാനായെന്ന കോച്ച് കപ്പല്ലോയുടെ നിര്‍ദേശം താരത്തെ ചൊടിപ്പിച്ചിരിക്കുമ്പോഴാണ് അടുത്ത അടി വരുന്നത്. ഫേസ്ബുക്കില്‍ തന്റെ ആരാധകരുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇത്തവണ ബെക്കാമിനെ ഞെട്ടിച്ചിരിക്കുന്നത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ആരാധകരുടെ കാര്യത്തില്‍ ഇംഗ്ലണ്ടിന്റെ ‘ഫ്രീ കിക്ക്’ രാജാവിനെ കടത്തിവെട്ടിയിരിക്കുന്നത്. 6.5 മില്യണ്‍ ആരാധകരാണ് ക്രിസ്റ്റ്യാനോയെ ഫേസ്ബുക്കില്‍ പിന്തുടരുന്നത്. എന്നാല്‍ ബെക്കാമിന്റെ ആരാധകരുടെ എണ്ണം 3.5 മില്യണാണ്. പരിക്കില്‍ നിന്നും മോചിതനായി ഇനിയും മികച്ച പ്രകടനം നടത്തിയാല്‍ ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നാണ് താരം കണക്കുകൂട്ടുന്നത്.