എഡിറ്റര്‍
എഡിറ്റര്‍
യൂറോയുടെ താരം ഗ്രീസ്മാനല്ല, പെപെയാണെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ
എഡിറ്റര്‍
Thursday 25th August 2016 6:58pm

pepe, ronaldo

 

സ്‌പെയിന്‍: യൂറോ 2016 ലെ മികച്ച കളിക്കാരനായി ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ് മാനെ തിരഞ്ഞടുത്തതിനെതിരെ പോര്‍ച്ചുഗല്‍ നായകനും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രീസ്മനല്ല പോര്‍ച്ചുഗല്‍ ടീമംഗവും റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ സഹതാരവുമായ പെപെയെയാണ് യൂറോയിലെ മികച്ച താരമായി തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്ന് റൊണാള്‍ഡോ അഭിപ്രായപ്പെട്ടു.

യുവേഹ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് റൊണാള്‍ഡോ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘എന്റെ അഭിപ്രായത്തില്‍ പെപെയുടെ ഏറ്റവും മികച്ച സീസണുകളിലൊന്നാണ് കടന്നു പോയത്. അദ്ദേഹം പോര്‍ച്ചുഗലിന്റെയും റയലിന്റെയും മികച്ച താരമാണെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.

യൂറോയിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ടീമില്‍ പെപെയെ ഉള്‍പ്പെടുത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ അഭിപ്രായത്തില്‍ പെപെയാണ് യൂറോയുടെ താരം.’ റൊണാള്‍ഡോ പറഞ്ഞു. യൂറോകപ്പിന്റെ ഫൈനലില്‍ ഗ്രീസ്മാന്റെ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കിയിരുന്നു.

ടൂര്‍ണ്ണമെന്റില്‍ 6 ഗോളുകള്‍ നേടുകയും രണ്ട് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തിരുന്ന ഗ്രീസ്മനായിരുന്നു മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നത്. എന്നാല്‍ റൊണാള്‍ഡോയുടെ അഭിപ്രായത്തില്‍ ഗ്രീസ്മാനെക്കാള്‍ പെപെയാണ് മികച്ച കളിക്കാരനുള്ള അവാര്‍ഡിന് അര്‍ഹന്‍ എന്നാണ്.

പ്രതിരോധത്തില്‍ മികച്ച കളി പുറത്തെടുത്ത പെപയുടെ മിടുക്ക് കൊണ്ടാണ് പോര്‍ച്ചുഗലിന് കപ്പുയര്‍ത്താനായത് എന്നാണ് റൊണാള്‍ഡോയുടെ പക്ഷം. ഫൈനലില്‍ ഫ്രാന്‍സിന്റെ ദിമിത്രി പയറ്റിന്റെ അപകടകരമായ ടാക്ലിങിന്് വിധേയമായി പോര്‍ച്ചുഗല്‍ നായകനായ റൊണാള്‍ഡോയ്ക്ക് തുടക്കത്തിലേ കളം വിടേണ്ടി വന്നിരുന്നു.

റൊണാള്‍ഡോയുടെ അഭാവത്തില്‍ നായകന്റെ ആം ബാന്‍ഡണിഞ്ഞ് പോര്‍ച്ചൂഗലിന്റെ പ്രതിരോധം കാത്ത് , ആദ്യ പ്രധാന കിരീടത്തിലേക്ക് നയിച്ചത് പെപെയായിരുന്നു.

Advertisement