എഡിറ്റര്‍
എഡിറ്റര്‍
‘ക്രിസ്റ്റ്യാനോയ്ക്ക് മാഞ്ചസ്റ്ററിലേക്ക് സ്വാഗതം’
എഡിറ്റര്‍
Monday 19th November 2012 3:41pm

ലണ്ടന്‍: ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോയ്ക്ക് എപ്പോള്‍ വേണമെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരാമെന്ന് മാഞ്ചസ്റ്റര്‍ മാനേജര്‍ അലക്‌സ് ഫെര്‍ഗുസണ്‍. എന്നാല്‍ ക്രിസ്റ്റ്യാനോ മടങ്ങിവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads By Google

ക്രിസ്റ്റ്യാനോയുടെ താരമൂല്യം കുത്തനെ വര്‍ധിച്ചതാണ് താരത്തെ മാഞ്ച്സ്റ്ററിന്റെ സ്വപ്‌നങ്ങളില്‍ നിന്നും അകറ്റുന്നത്. 2003 ല്‍ 12 മില്യണ്‍ പൗണ്ടിന് മാഞ്ചസ്റ്ററിന് വേണ്ടി കളിച്ച ക്രിസ്റ്റ്യാനോയെ അവിടെ നിന്നും 2009 ല്‍ റയല്‍ മാഡ്രിഡ് ചൂണ്ടുന്നത് റെക്കോര്‍ഡ് തുകയായ 80 മില്യണ്‍ ഡോളറിനാണ്.

അടുത്ത ബുധനാഴ്ച ക്രിസ്റ്റ്യാനോ തന്റെ പഴയ കളരിയായ മാഞ്ചസ്റ്ററിനെതിരെ ബൂട്ടണിയുകയാണ്. ഈ അവസരത്തിലാണ് ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്ററിലേക്ക് ക്ഷണിച്ച് കൊണ്ട് ടീം മാനേജര്‍ എത്തിയിരിക്കുന്നത്.

ക്രിസ്റ്റ്യാനോയുടെ മൂല്യത്തേക്കാളും പണത്തിനെ കുറിച്ചാണ് എല്ലാവരും ശ്രദ്ധിക്കുന്നതെന്നും ക്രിസ്റ്റ്യാനോയെ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും എന്നാല്‍ സാമ്പത്തികം വലിയ ബാധ്യതയാണെന്നും ഫെര്‍ഗുസണ്‍ പറഞ്ഞു. എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്ക് താത്പര്യമുണ്ടെങ്കില്‍ ടീമിലേക്ക് മടങ്ങിവരാമെന്നും അദ്ദേഹം പറഞ്ഞു.

‘റയല്‍ മാഡ്രിഡിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ. അവര്‍ക്ക് കളിക്കുക എന്നതായിരുന്നു ക്രിസ്റ്റിയാനോയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ എല്ലാ കാലവും ക്രിസ്റ്റ്യാനോ അവിടെ തന്നെ നില്‍ക്കുമെന്ന് തോന്നുന്നില്ല. ആരറിഞ്ഞു ക്രിസ്റ്റ്യാനോ വീണ്ടും ഞങ്ങളുടെ അടുത്ത് തന്നെ തിരിച്ചുവരില്ലായെന്ന്.’  ഫെര്‍ഗൂസണ്‍ പറയുന്നു.

Advertisement