എഡിറ്റര്‍
എഡിറ്റര്‍
‘വാടക ഗര്‍ഭ പാത്രം തയ്യാര്‍’; റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നു
എഡിറ്റര്‍
Monday 13th March 2017 2:44pm

 

മാഡ്രിഡ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നു. തന്റെ മൂത്ത പുത്രന്‍ റൊണാള്‍ഡോ ജൂനിയറിനെപ്പോലെ വാടക ഗര്‍ഭപാത്രത്തിലൂടെ തന്നെയാണ് താരം വീണ്ടും അച്ഛനാകുന്നത്. വാടക ഗര്‍ഭപാത്രം നല്‍കാന്‍ തയ്യാറായ യുവതിയുടെ പേരു വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായില്ലെങ്കിലും അമേരിക്കയിലാണ് യുവതിയെന്നും. പൂര്‍ണ്ണ ഗര്‍ഭിണിയാണ് ഇവരെന്നും ക്രിസ്റ്റിനോയുടെ കുടുംബം വ്യക്തമാക്കി.

ആറു വയസ്സായ തന്റെ മകന് സഹോദരങ്ങളെ നല്‍കാനുള്ള യഥാര്‍ത്ഥ സമയം ഇതാണെന്നു തോന്നിയതിനാലാണ് കുട്ടികള്‍ക്കായി ശ്രമിച്ചതെന്ന് താരം പറഞ്ഞതായി താരത്തിനോടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.


ഇരട്ട ആണ്‍കുട്ടികളാണ് മകന് ജനിക്കാന്‍ പോകുന്നതെന്നും പുതിയ അതിഥികള്‍ക്കായി മാഡ്രിഡിലെ വീട് ഒരുങ്ങിക്കഴിഞ്ഞെന്നും ക്രിസ്റ്റിയാനോയുടെ അമ്മ ഡോളോഴ്‌സ് പറഞ്ഞു.

32കാരനായ റൊണാള്‍ഡോ ഇതു വരെ വിവാഹം കഴിച്ചിട്ടില്ല. കാമുകിമാരുമായുള്ള താരത്തിന്റെ ബന്ധം പലതവണ വാര്‍ത്തയായിട്ടുണ്ട്. പ്രശ്‌സത മോഡലയായ ജോര്‍ജീന റോഡ്രിഗസാണ് താരത്തിന്റെ നിലവിലെ കാമുകി.

Advertisement