എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗ് : റയലിനു പ്രതീക്ഷ നല്‍കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
എഡിറ്റര്‍
Wednesday 13th February 2013 1:18pm

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് പൊലിപ്പിക്കാന്‍ റയല്‍മാട്രിടില്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോ എത്തുന്നു. മാഞ്ചസ്റ്ററും റയല്‍മാട്രിടും മൈതാനത്ത് മാറ്റുരക്കുമ്പോള്‍ കണികളുടെ ശ്രദ്ധ ഇരു ടീമുകള്‍ക്കു വേണ്ടിയും മുമ്പ് ബൂട്ടണിഞ്ഞ ഈ താരത്തിന്റെ പ്രകടനത്തിലായിരിക്കും.

ഓള്‍ഡ് ട്രാഫഡില്‍ നിന്നും കളിച്ചു കയറിയ ക്രിസ്റ്റ്യാനോ 2003-09 വരെ മാഞ്ചസ്റ്ററിന്റെ താരമായിരുന്നു. എന്നാല്‍ പൊന്നും വില നല്‍കി ഈ പോര്‍ച്ചുഗല്‍ താരം സ്‌പെയിനിന്റെ റയല്‍മാട്രിട് സ്വന്തമാക്കുകയായിരുന്നു.

തന്റെ പഴയ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ സന്തോഷത്തിലാണ് ഇരുപത്തിയെട്ടുകാരനായ ഈ യുവതാരം. പത്തുവര്‍ഷത്തിനിടയിലൊരിക്കല്‍ പോലും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്താന്‍ പോലും സാധിക്കാതിരുന്ന റയലിന് ക്രിസ്റ്റിയാനോയുടെ സാന്നിധ്യം പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

എന്നാല്‍ ഡച്ച് താരം റോബിന്‍ വാന്‍പേഴ്‌സിയും , വെയ്ന്‍ റൂണിയും ഉള്‍പ്പെടെയുള്ളവരുടെ കരുത്തില്‍ വിശ്വസിച്ചാണ് മാഞ്ചസ്റ്റര്‍ റയലിനെതിരെ പടപൊരുതാനിറങ്ങുന്നത്.

ഇതിനുപുറമെ ഫുട്‌ബോള്‍ മേഖലയിലെ ഏറ്റവും കരുത്തരായ രണ്ട് പരിശീലകര്‍ തമ്മിലുള്ള മത്സരമായും ചാമ്പ്യന്‍സ് ലീഗിനെ കാണുന്നവരുമുണ്ട്. മാഞ്ചസ്റ്ററിന്റെ പരിശീലകന്‍ അലക്‌സ്‌ഫെര്‍ഗൂസനും റയലിന്റെ  ഹോസെ മൗറീന്യോയുടെയും തന്ത്രങ്ങളും അടവുകളും തമ്മിലുള്ള ഏറ്റുമുട്ടലായിട്ടാണ് കായികലോകം ഇതിനെ കാണുന്നത്.
സാധ്യതാ ടീമുകള്‍
റയല്‍ മാഡ്രിഡ്: ഡീഗോ ലോപ്പസ് (ഗോള്‍കീപ്പര്‍), അല്‍വാരോ അര്‍ബലോവ, പെപ്പെ, സെര്‍ജിയോ റാമോസ്, ഫാബിയോ കോണ്‍ട്രാവോ (ഡിഫന്‍ഡര്‍മാര്‍), സാബി അലോണ്‍സോ, സമി ഖെദീര, എയ്ഞ്ചല്‍ ഡി മരിയ, മെസ്യൂട്ട് ഒസില്‍ (മിഡ്ഫീല്‍ഡര്‍മാര്‍), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സിമ (സ്‌െ്രെടക്കര്‍മാര്‍)

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്: ഡേവിഡ് ഡി ഗിയ (ഗോള്‍കീപ്പര്‍), റാഫേല്‍, പാട്രിസ് എവ്‌ര, റിയോ ഫെര്‍ഡിനാന്‍ഡ്, നെമാന്യ വിദിച്ച് (ഡിഫന്‍ഡര്‍മാര്‍), മൈക്കല്‍ കാരിക്, ടോം ക്ലവര്‍ലി, ആന്‍ഡേഴ്‌സണ്‍, അന്റോണിയോ വലന്‍സിയ (മിഡ്ഫീല്‍ഡര്‍മാര്‍), വെയ്ന്‍ റൂണി, റോബിന്‍ വാന്‍ പേഴ്‌സി (സ്‌െ്രെടക്കര്‍മാര്‍).

Advertisement