മാഡ്രിഡ്: റെക്കോര്‍ഡ് ഗോള്‍ നേട്ടവുമായി ലാ ലിഗയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുതിയ ചരിത്രം കുറിച്ചു. അല്‍മേരിയക്കെതിരേ ഇരട്ട ഗോള്‍ നേടിയ ഈ പോര്‍ച്ചുഗീസ് താരത്തിന്റെ മൊത്തം ഗോള്‍ നേട്ടം നാല്‍പ്പതായി ഉയര്‍ന്നു.

ക്രിസ്റ്റ്യനോയുടെ ഗോള്‍മികവില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരേ എട്ടുഗോളുകള്‍ക്കാണ് അല്‍മേരിയയെ തകര്‍ത്തെറിഞ്ഞത്. നാലാംമിനുറ്റില്‍ തന്നെ ക്രിസ്റ്റ്യാനോ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. എഴുപത്തിയേഴാം മിനുറ്റിലായിരുന്നു താരത്തിന്റെ രണ്ടാംഗോള്‍ വന്നത്.

1951ല്‍ അത്‌ലറ്റിക്കോ ബില്‍ബായോയുടെ ടെല്‍മോ സാറ നേടിയ 38 ഗോളുകളെന്ന നേട്ടമാണ് ക്രിസ്റ്റിയാനോ മറികടന്നത്. റയല്‍മാഡ്രിഡിന്റെ തന്നെ മെക്‌സിക്കന്‍ താരം ഹ്യൂഗോ സാഞ്ചസിന്റെ ഗോള്‍ നേട്ടത്തിന് ഒപ്പമെത്താനും റൊണാള്‍ഡോയ്ക്കായി.