ലണ്ടന്‍: റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ചാക്കിലാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി നീക്കം തുടങ്ങി. പുതിയ കരാറിനായി സിറ്റിയുടെ ഉടമസ്ഥന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് ക്രിസ്റ്റ്യാനോ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

സിറ്റിയുടെ മുതലാളി കോടീശ്വരനായ ഷെയ്ഖ് മന്‍സൂര്‍ ഞെട്ടിപ്പിക്കുന്ന ഓഫറുമായി തന്നെ സമീപിച്ചുവെന്നാണ് ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയത്. എന്നാല്‍ നിരവധി ഡിമാന്റുകള്‍ താരം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആഴ്ച്ചയില്‍ നാല് ലക്ഷംപൗണ്ട് പ്രതിഫലമായി ലഭിക്കണമന്നും സിറ്റിയിലെ ക്യാപ്റ്റനാക്കണമെന്നും ഏഴാംനമ്പര്‍ ജെഴ്‌സി ലഭിക്കണമെന്നുമെല്ലാമാണ് താരം ഡിമാന്റായി വെച്ചിരിക്കുന്നത്. എന്നാല്‍ കരാറിന്റെ അന്തിമരൂപമായിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ 53ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിനോട് വിടചൊല്ലുകയാണെന്ന് വ്യക്തമാക്കിയിരുന്നു.