ബെര്‍ലിന്‍: ജര്‍മനിയുടെ പുതിയ പ്രസിഡന്റായി ക്രിസ്റ്റ്യന്‍ വൂള്‍ഫിനെ തിരഞ്ഞെടുത്തു. ജര്‍മനിയുടെ ദേശീയ അസംബ്ലി സമ്മേളനമാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍, ക്രിസ്റ്റിയന്‍ സോഷ്യലിസ്റ്റ് യൂണിയന്‍, ഫ്രീ ഡമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവ വൂള്‍ഫിനെ പിന്തുണച്ചു. മുന്‍ അന്വേഷണവിഭാഗം തലവന്‍ ജവാഹിം ഗോക്ക് ആണ് വൂള്‍ഫിനെതിരെ മല്‍സരിച്ചത്.