കൊച്ചി: വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയില്‍ അഭിനയിച്ചതിന് തിലകന്‍, മാള അരവിന്ദന്‍, സ്ഫടികം ജോര്‍ജ് എന്നിവര്‍ക്ക് വീണ്ടും വിലക്ക്. ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ രഹസ്യ യോഗം ചേര്‍ന്നാണ് ഉപരോധ തീരുമാനമെടുത്തത്.

ഇതിന്റെ ഭാഗമായി ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ്ല്‍ നിന്ന് തിലകനെ ഒഴിവാക്കിയിരിക്കയാണ്. തിലകന് പകരം സായ്കുമാറിനെയാണ് ഉള്‍പ്പെടുത്തിയത്. ഇക്കാര്യം കൃസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മ്മാതാവ് വെളിപ്പെടുത്തിയതോടെ രഹസ്യം പരസ്യമായിരിക്കയാണ്. എന്നാല്‍ നടന്‍മാര്‍ക്ക് രേഖാ മൂലം യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല.

അതേസമയം യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ ഫെഫ്കയിലെ 11 പേര്‍ സഹകരിച്ചിട്ടുണ്ട്, അവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതിനെതിരെ അമ്മയിലെ ചില അംഗങ്ങള്‍ രംഗത്തുവന്നിട്ടുണ്ടെന്നാണ് വിവരം.