എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ആഷിഖ് അബു
എഡിറ്റര്‍
Tuesday 4th July 2017 8:48pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നാള്‍ക്കുനാള്‍ ദുരൂഹമായി മാറുമ്പോള്‍ കേസിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. ആക്രമണത്തിനു മുന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ലജ്ജിപ്പിക്കുന്നതാണ് പുറത്തു വരുന്ന വാര്‍ത്തകളെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് നൈറ്റ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആഷിഖ്.

സൗമ്യകേസ് തന്നെ ഞെട്ടിച്ച സംഭവമായിരുന്നുവെന്നും പിന്നീട് തനിക്ക് അതുപോലെ ഞെട്ടലുണ്ടാക്കിയത് നടിക്കെതിരായ ആക്രമണമാണെന്നു എന്നാല്‍ നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതൊരു ഓര്‍ഗനൈസ്ഡ് ക്രൈം ആണെന്നും സംവിധായകന്‍ പറഞ്ഞു.

അതേസമയം, യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി കാക്കനാട്ടെ ജയിലില്‍ വെച്ച് ഫോണ്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ജയിലിനകത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

സെല്ലില്‍ ഒളിച്ചിരുന്ന് സുനി ഫോണ്‍ വിളിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സംവിധായകന്‍ നാദിര്‍ ഷായേയും വിളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത് എന്ന് പൊലീസ് പറയുന്നു.

Advertisement