ലക്‌നൗ: ബോളിവുഡ് ഐറ്റം ഡാന്‍സര്‍ രാഖി സാവന്തിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് ക്രിമിനല്‍ കേസെടുത്തു. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടതാണ് കേസ്.

ഉത്തര്‍പ്രദേശിലെ ഝാനി സ്വദേശിയായ ലക്ഷ്മണ്‍ പ്രസാദ് (24) ആണ് മരിച്ചത്. ഇയാള്‍ രാഖി കാ ഇന്‍സാഫ് എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു. ഈ ഷോയില്‍ ജഡ്ജായിരുന്ന രാഖി ലക്ഷ്മണിന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങളില്‍ മനംനൊന്താണ് ഇയാള്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രാഖിയുടെ അഭിപ്രായം കേട്ടതിനുശേഷം ഇയാള്‍ പട്ടിനികിടക്കുകയായിരുന്നു.