മുംബൈ: ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് ഒരു ബോളിവുഡ് ചിത്രത്തിനെതിരെ ക്രിമിനല്‍ കേസ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന ചിത്രത്തിനെതിരെയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Ads By Google

ഹിന്ദുമത വിശ്വാസത്തിലെ രാധാകൃഷ്ണ സങ്കല്‍പത്തെ ചിത്രം അവഹേളിച്ചു എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. ഒരു സന്നദ്ധ സംഘടനയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്.

ചിത്രത്തിലെ ‘രാധാ തേരാ…. ‘എന്ന് തുടങ്ങുന്ന ഗാനമാണ് കേസിനാധാരം. ഗാനം രാധയെ സെക്‌സിയായ സ്ത്രീയായി വിശേഷിപ്പിക്കുന്നു എന്നാണ് പരാതി.

ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍, നിര്‍മാതാവ് ഗൗരി ഖാന്‍, ഗായകരായ ഉദിത് നാരായണന്‍, ശ്രേയാ ഘോഷാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.