എഡിറ്റര്‍
എഡിറ്റര്‍
ക്രിമിയ റഷ്യക്കൊപ്പം ചേരണമെന്ന് ജനഹിത പരിശോധനാഫലം
എഡിറ്റര്‍
Monday 17th March 2014 2:44pm

crimea

യുക്രെയ്ന്‍:  യുക്രെയിനില്‍ നിന്ന് വേര്‍പെട്ട ക്രിമിയയില്‍ പാശ്ചാത്യ ശക്തികളുടെ എതിര്‍പ്പ് അവഗണിച്ച് നടത്തിയ ഹിതപരിശോധനാഫലം റഷ്യക്ക് അനുകൂലമായി. 96ശതമാനത്തിലധികം വോട്ടര്‍മാരും ക്രമിയ റഷ്യയുടെ ഭാഗമാകുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയിനില്‍ മൂന്ന് മാസത്തോളമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെ നടത്തിയ ഹിതപരിശോധനയില്‍ 15 ലക്ഷത്തിലേറേ പേര്‍ വോട്ട് ചെയ്തു.
നിലവില്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ റഷ്യന്‍ സൈന്യത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു ഹിതപരിശോധന.

ക്രിമിയയെ റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്ന പ്രമേയം റഷ്യ നേരത്തെ തന്നെ പാസാക്കിയിരുന്നു. ക്രിമിയയെ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കാന്‍ ക്രമിയന്‍ പ്രവിശ്യ പാര്‍ലെമന്റും റഷ്യന്‍ പാര്‍ലമെന്റും അനുമതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ക്രിമിയയിലേക്ക് പെട്ടെന്ന് നീക്കങ്ങളൊന്നും നടത്തില്ലെന്നും ഈ മാസം 21 വരെ നിലവിലുള്ളതുപോലെ തുടരാമെന്നും റഷ്യ സമ്മതിച്ചിട്ടുണ്ടെന്ന്
യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം റഷ്യയുടെ പിന്തുണയോടെ നടന്ന ഹിതപരിശോധനയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. റഷ്യന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഹിത പരിശോധയ്ക്ക് നിയമ സാധുതയില്ലെന്ന് യുെ്രെകന്‍ ആരോപിച്ചു.

ഇതിനോട് യോജിക്കുന്നതായി അമേരിക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നേം അമേരിക്കന്‍ പ്രസിഡന്റ്  ബറാക്  ഒബാമ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെ ഫോണില്‍ വിളിച്ച് ഹിത പരിശോധന അംഗീകരിക്കില്ലെന്നും റഷ്യ നടത്തുന്ന സൈനിക സജ്ജീകരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞു.

റഷ്യന്‍ അനുകൂലിയായ ഉക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ച് പുറത്തായതിനെത്തുടര്‍ന്നാണ് റഷ്യ ക്രിമിയയെ നിയന്ത്രിക്കാന്‍ തുടങ്ങിയത്.

Advertisement