എഡിറ്റര്‍
എഡിറ്റര്‍
ക്രിമിയയിലെ ഹിതപരിശോധനാഫലം അംഗീകരിക്കില്ലെന്ന് ഒബാമ
എഡിറ്റര്‍
Monday 17th March 2014 8:39pm

obama-sad

വാഷിങ്ടണ്‍: റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യുക്രെയ്ന്‍ പ്രവിശ്യയായ ക്രിമിയയില്‍ നടന്ന ഹിതപരിശോധനയുടെ ഫലം അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.

ഭരണഘടനാ വിരുദ്ധമായ ഹിതപരിശോധനയാണ് ക്രിമിയയില്‍ നടന്നതെന്നും ഇക്കാര്യം ഒബാമ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ അറിയിച്ചതായും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ക്രിമിയ വിഷയത്തില്‍ റഷ്യ നടത്തിയ ഇടപെടല്‍ യുക്രെയ്‌നിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും യൂറോപ്യന്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുമെന്നും ഒബാമ ടെലിഫോണിലൂടെ പുടിനെ അറിയിച്ചു.

എന്നാല്‍ , അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്രിമിയയില്‍ ഹിതപരിശോധന നടത്തിയതെന്ന് പുടിന്‍ ഒബാമയെ അറിയിച്ചു.

ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ക്രമിയയിലെ 95.5 ശതമാനം പേര്‍ റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതിനെ അനുകൂലിച്ചുവെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisement