Categories

കാരക്കോണം കോഴ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

karakkonamതിരുവനന്തപുരം: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍കോളജില്‍ എം.ബി.ബി.എസ് സീറ്റിലേക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങിയതായുള്ള ആരോപണം െ്രെകംബ്രാഞ്ച് അന്വേഷിക്കും. കോളജില്‍ പ്രവേശപരീക്ഷ നടത്തുന്നതിന് മുമ്പ് തന്നെ മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശം നല്‍കാന്‍ വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ കോഴവാങ്ങിയെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. വാര്‍ത്ത വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോഴപ്പിരിവിനെക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറായിരുന്നില്ല. പരാതിക്കാരില്ലാത്തതിനാലാണ് അന്വേഷണം നടത്താത്തതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇന്നലെ രണ്ട് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് െ്രെകംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്.

വാര്‍ത്തയുമായി ബന്ധപ്പെട്ട് സി.എസ്.ഐ ആസ്ഥാനത്തെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് കഴിഞ്ഞദിവസം ആക്രമിച്ചതും ദൃശ്യങ്ങളടങ്ങിയ ടേപ്പ് തട്ടിയെടുത്തതും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.