തിരുവനന്തപുരം: ആലപ്പുഴ കൈതവന അക്‌സെപ്റ്റ് കൃപാഭവന്‍ വളപ്പിലെ കളത്തില്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈബ്രാംഞ്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രേയയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൃപാഭവനിലെ ജീവനക്കാരെയും ശ്രേയതയുടെ മാതാപിതാക്കളെയും കണ്ട് ഐ.ജി ശ്രീലേഖ കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഒക്ടോബര്‍ 17ന് രാവിലെയാണ് സ്ഥാപനത്തിലെ കളത്തില്‍ മരിച്ചനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കൈതവന സണ്‍ഡേ സ്‌ക്കൂളില്‍ വ്യക്തിത്വവികസന ക്ലാസില്‍ പങ്കെടുക്കാനാണ് ശ്രേയ അക്‌സെപ്റ്റ് കൃപാഭവനിലെത്തിയത്.