എഡിറ്റര്‍
എഡിറ്റര്‍
അരുണ്‍കുമാറിനെതിരായ സന്തോഷ് മാധവന്റെ ആരോപണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും
എഡിറ്റര്‍
Wednesday 8th August 2012 12:35pm

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ സന്തോഷ് മാധവന്റെ ആരോപണം ആഭ്യന്തര വകുപ്പിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Ads By Google

വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരിനു ഡിവിഷന്‍ ബെഞ്ച് നല്‍കിയ നിര്‍ദേശം.

വൈക്കത്ത്‌ പാടം നികത്താനുള്ള അനുമതിക്കായി അരുണ്‍കുമാര്‍ 75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന്‌ സന്തോഷ് മാധവന്‍ നല്‍കിയ പരാതിയാണ് വിജിലന്‍സ് അന്വേഷിച്ചത്. ആരോപണങ്ങളെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് വി.കെ രാജു സമര്‍പ്പിച്ച ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

Advertisement