ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ എസ്.ഒ.എസ് വാച്ച് കൊണ്ടുവരുന്നു. പുതിയ വാച്ച് കൈയ്യില്‍ കെട്ടിയാല്‍ അപകടമുണ്ടായാല്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതി. വാച്ചില്‍ നിന്നും സിഗ്നല്‍ വഴി അപായ സന്ദേശം വാച്ചില്‍ ഫീഡ് ചെയ്ത നമ്പറുകളിലേക്ക് പോകും.

Ads By Google

അപകടമുണ്ടായ സ്ഥലവും മറ്റ് വിവരങ്ങളും സന്ദേശത്തില്‍ ഉണ്ടാകും. കൂടാതെ ബട്ടണ്‍ അമര്‍ത്തുന്നതോടെ വാച്ചിലെ ജി.പി.എസ് സംവിധാനം പ്രവര്‍ത്തിക്കുകയും രഹസ്യ ക്യാമറ ഓണാവുമെന്നും കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

500 രൂപയ്ക്ക് സ്ത്രീകള്‍ക്ക വാച്ച് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

ഇനി സുരക്ഷയ്ക്കായി മുളക് പൊടിയും കുരുമുളക് പൊടിയും സേഫ്റ്റി പിന്നും പേനാ കത്തിയുമൊന്നും കൊണ്ടുനടക്കേണ്ട പകരം ഒരു  വാച്ച് കെട്ടിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ സ്ത്രീകളോട് പറയുന്നത്.