ന്യൂദല്‍ഹി: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സ് ഈ ആഴ്ച ബിഗ് ബോസ് 5ലെത്തും. ഇന്റോ കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിന് ശേഷം കളേഴ്‌സ് ഷോയ്‌ക്കെത്തുന്ന അന്തര്‍ദേശീയ സെലിബ്രിറ്റിയാണ് സൈമണ്ട്‌സ്. ഒരു മത്സരാര്‍ത്ഥിയായാണ്  സൈമണ്ട്‌സ് വേദിയിലെത്തുന്നതെന്നാണ് ചാനല്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒഴിഞ്ഞവീടിനുള്ളില്‍ കഴിയേണ്ടതുണ്ട്.  ഒക്ടോബര്‍ രണ്ടിനാണ് അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. 14 മത്സരാര്‍ത്ഥികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്.

മെഹക് ചഹാല്‍, ജൂഹി പാര്‍മര്‍, ആകാശ്ദീപ് സൈഗാല്‍, സിദ്ധാര്‍ത്ഥ് ഭരദ്വാജ്, ഷൊണാലി നഗ്രാമി, അമര്‍ ഉപാധ്യായ് സണ്ണി ലിയോണ്‍ എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍.

Malayalam news

Kerala news in English